ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു

/

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ നഗരസഭയിലെ 26, 27, 28 വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പരിസ്ഥിതിയുടെ സംരക്ഷണത്തിൽ അവരുടെ സംഭാവനകളെ അംഗീകരിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ അവരെ ആദരിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും ശുചീകരണത്തിന്റെയും പ്രാധാന്യം തിരിച്ചറിയുന്നതിനും ഹരിത കർമ്മ സേനാംഗങ്ങളുടെ സേവന മനോഭാവവും പ്രകൃതിയോടുള്ള സ്നേഹവും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനും ഈ പ്രോഗ്രാം സഹായകമായി.

ഹരിത സേനാംഗം ശോഭന പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും പ്ലാസ്റ്റിക് വേസ്റ്റുകൾ സംസ്കരിക്കുന്നതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികളോട് സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ ഉപഹാരങ്ങൾ സമ്മാനിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി പരിസര വീടുകളിൽ വിദ്യാർത്ഥികൾ ലഘുലേഖകൾ വിതരണം ചെയ്തും നിർദ്ദേശങ്ങൾ നൽകിയും പ്ലാസ്റ്റിക് യുക്തിപൂർവ്വം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള ബോധവത്ക്കരണം നടത്തി. പോസ്റ്റർ പ്രദർശനം പരിസ്ഥിതി സംരക്ഷണ റാലി, പ്ലക്കാർഡ് നിർമ്മാണം, സ്റ്റുഡൻസ് അസംബ്ലി, വ്യക്ഷത്തൈകൾ നടൽ, പരിസര ശുചീകരണം, തുടങ്ങി ഒട്ടേറെ പരിപാടികൾ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി അഡ്മിനിസ്ട്രേറ്റർ അബ്ദുൽ നാസർ സി കെ മോറൽ സ്റ്റഡി ഹെഡ് കരീം നിസാമി അക്കാഡമിക് കോഡിനേറ്റർ മിസ് ഡെൻസി മിസ് ലാൽസി തുടങ്ങിയവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്ത്കര യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

Next Story

കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…   1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്ത‌ക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്ത‌ക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 13 ശനിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് സാംസ്‌കാരിക

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പെൻഷനേഴ്സ് കൂട്ടായ്മ; അഭയം ചേമഞ്ചേരിയിലെ ഒരു മാസത്തെ ഭക്ഷണച്ചെലവ് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ഏറ്റെടുത്തു

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സഹായ ഹസ്തം. ചിങ്ങക്കാഴ്ചയുമായി തുടർച്ചയായി രണ്ടാം വർഷവും കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി. അഭയം സ്കൂളിലെ സപ്തംബർ മാസത്തെ

ബസ്സ് ഓട്ടോയിലിടിച്ച് പരിക്കേറ്റ വെങ്ങളം സ്വദേശിനി മരിച്ചു

 കോഴിക്കോട് നിന്ന് വടകരയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിനി