സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ നടത്തി

/

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ വെച്ച് കൊയിലാണ്ടി സി.ഐ  ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡണ്ട് കെ എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി കെ ബാബു, പരപ്പിൽ ബാലകൃഷ്ണൻ, കൊല്ലം കണ്ടി വിജയൻ, ബിന്ദു സി പി, വേലായുധൻ കീഴരിയൂർ, ടി കെ നാരായണൻ വടകര, വിജയൻ, രാജൻ ചൈത്രം, അനിൽകുമാർ എ, അജിത്ത് എം എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത അംഗങ്ങൾക്ക് ഇൻ്റർ മംഗള കവുങ്ങിൻ തൈ വിതരണം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം എം രമേഷ് സ്വാഗതവും ശ്രീനി നടുവത്തൂർ മരം ഒരു വരം എന്ന കവിത ചൊല്ലി.

Leave a Reply

Your email address will not be published.