പന്തലായനി ബ്ലോക്ക്പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി പരിസ്ഥിതി ദിനാചരണം നടത്തി

/

കാപ്പാട്: പ്രകൃതിയോടുള്ള കടപ്പാടുകൾ ഓർമ്മപ്പെടുത്തുന്നതിനും, വനനശീകരണം ജലമലിനീകരണം, വായു മലിനീകരണം കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം കാമ്പയിൽ ആരംഭിച്ചു. ‘പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

കാപ്പാട്ബീച്ച് ബ്ലൂഫ്ലാഗ് പാർക്കിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം പി മൊയ്തീൻ കോയ അധ്യക്ഷനായി. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ പുതിയ തലമുറയ്ക്ക് നല്ലൊരു ഭൂമിയെ പുനസൃഷ്ടിക്കാനുള്ള പ്രതിജ്ഞ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷെരീഫ് മാസ്റ്റർ ചൊല്ലിക്കൊടുത്തു. ബ്ലൂഫ്ലാഗ് പാർക്ക് മാനേജർ എം.ഗിരീഷ്ബാബു, ഫസ്റ്റ് എയ്ഡ് അറ്റെന്റർ ടി വി.ഓമന, ബി.രഞ്ജിത്ത് മഹാരാഷ്ട്ര, എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published.

Previous Story

രാജ്യത്ത് അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2027 ൽ നടത്തുമെന്ന് കേന്ദ്രസർക്കാർ

Next Story

ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ നടുവത്തൂർ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

Latest from Koyilandy

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി