പൂക്കാട്ടിൽ നിന്ന് 52 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

/

കൊയിലാണ്ടി: പൂക്കാട് നിന്ന് എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 52-ഗ്രാം എംഡിഎംഎയുമായി 3 പേരെ പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അമൽ ജോസഫും പാർട്ടിയും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. അത്തോളി റമീസ് മൻസിൽ റമീസ് (33), പുതുപ്പാടി സ്വദേശി ശ്രീജിത്ത് (26), ചേമഞ്ചേരി പുത്തൻ പുരയിൽ ഹാഷിദ് (34) എന്നിവരെയാണ് കൊയിലാണ്ടി എക്സൈസ് സംഘം പിടി കൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ വൈകീട്ട് നടത്തിയ വാഹന പരിശോധനയിലാണ് മൂവരും പിടിയിലാവുന്നത്. കെ.എൽ 07 ബി എൻ 3399 നമ്പർ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു എം.ഡി.എം.എ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബാബു പി.സി., പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത് സി.കെ., സിവിൽ എക്സൈസ് ഓഫീസർ വിവേക് കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ അഖില എം.കെ., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി പയ്യോളിയിൽ ‘പട’

Next Story

സംസ്ഥാനത്തെ ദേശീയ പാത 66 നിർമ്മാണം ഡിസംബറിൽ തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്‌കരിയുടെ ഉറപ്പ്

Latest from Koyilandy

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി