ശോഭ റസിഡൻസ് അസോസിയേഷൻ – വാർഷികവും കുടുംബ സംഗമവും നടത്തി

/

കൊയിലാണ്ടി : കൊയിലാണ്ടി ടൗൺ വാർഡിലെ താലൂക്ക് ഹോസ്പിറ്റൽ പരിസരം ശോഭ റസിഡൻസ് അസോസിയേഷൻ ശോഭ ഫെസ്റ്റ് എന്ന പേരിൽ വാർഷികവും കുടുംബ സംഗമവും നടത്തി. സ്വപ്രയത്‌നത്തിലൂടെ ഉന്നത വിദ്യാഭ്യാസം നേടി ജർമ്മനി, സ്‌പെയിൻ, യു.എസ്.എ തുടങ്ങി രാജ്യങ്ങളിൽ സേവനം ചെയ്യുകയും ഇപ്പോൾ പാലക്കാട്‌ സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി സേവനം ചെയ്യുന്ന കൊയിലാണ്ടിയുടെ അഭിമാനം ഡോക്ടർ റോഷിത കുനിയിൽ വാർഷികാഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ ‘കുടുംബം സമൂഹം’ എന്ന വിഷയത്തിൽ സംസാരിച്ചു. ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ശഹലത്തു, ഡോക്ടർ ജസീല അലി, ഡോക്ടർ ഫർഹ മുനഫർ, ഡോക്ർ സച്ചിൻ എം വി, ഡോക്ടർ മിഥുൻ എം വി, ഡോക്ടർ തനൂജ, ഡോക്ടർ ഷൈമ തുടങ്ങി പ്രദേശത്തെ ഏഴ് ഡോക്ടർമാരെ അനുമോദിച്ചു.

നീണ്ട ആറു വർഷമായി കമ്മിറ്റിയെ നയിച്ചു കൊണ്ടിരിക്കുന്ന ജനറൽ സിക്രട്ടറി എൻ പി കെ തങ്ങൾ, വിവിധ മേഖലകളിൽ ഉള്ള ഷംസുദ്ധീൻ മലേഷ്യ, ബാബു സൂരജ് എന്നിവരെ യോഗം ആദരിച്ചു. പ്രോഗ്രാം ചെയർമാൻ ഫൈസൽ മൂസ്സ സ്വാഗതം പറഞ്ഞ യോഗം ആക്റ്റിംഗ് പ്രഡിഡന്റ് മഹ്ബൂബ് എ. വി. അധ്യക്ഷം വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സയ്യിദ് അലി ബാഫഖി തങ്ങൾ റെഡിഡൻസിനെ പരിചയപ്പെടുത്തി. റഫീഖ് എം വി, സൈൻ ബാഫഖി, സുരേന്ദ്രൻ എം വി, നസീമ പാലൂന്റകത്ത് എന്നിവർ സംസാരിച്ചു. ട്രഷറർ അഹ്മ്മദ് പി എം വി നന്ദി പറഞ്ഞു.

തുടർന്ന് റെസിഡൻസിലെ കുട്ടികളുടെയും അംഗങ്ങളുടെയും വിവിധ കലാപരിപാടികൾ നടന്നു. സിനിമ – നാടക നടൻ യൂസഫ് വടക്കന്റെ ലഹരിക്കെതിരെ വൺമാൻ ആക്റ്റിംഗ് അരങ്ങേറി. പ്രശസ്ത മജീഷ്യൻ ശ്രീ ശ്രീജിത്ത്‌ വിയ്യൂർ ന്റെ മാജിക് ഏറെ ഹൃദ്യമായി. നേരത്തെ നടന്ന കുട്ടികളുടെ ചിത്ര രചന യും പെയിന്റ്റിങ് മത്സരം ഹസീന ഫൈസൽ, മുർഷിദ റിയാദ്, മിന ഖദീജ, ഫാത്തിമ ബീവി, ഹാരിസ് ലൈഫ് ലൈൻ, അബ്ദു, ഹാരിസ് സി എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

യൂത്ത് ലീഗ്, എം.എസ്.എഫ് കോടിക്കൽ ശാഖ കമ്മിറ്റി അങ്കണവാടി കുരുന്നുകൾക്ക് സ്നേഹ സമ്മാനം നൽകി

Next Story

പതിനഞ്ച് പതിറ്റാണ്ടിൻ്റെ ചരിത്ര മധുരവുമായി കണ്ണംകുളം എ.എൽ.പി.സ്കൂൾ

Latest from Koyilandy

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽപ്രതിഷേധം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം

ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

.കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm

ശ്രീ ഗുരുജി വിദ്യാനികേതനിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പത്തില മഹോത്സവം സംഘടിപ്പിച്ചു. കർക്കിടക മാസത്തിൽ ആരോഗ്യ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 72കാരൻ അറസ്റ്റിൽ. കുട്ടിയുടെ സമീപവാസിയെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടർന്ന്