ഷാജി മാസ്റ്റർ അധ്യാപക പുരസ്കാരം ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി

/

കൊയിലാണ്ടി: തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് യു.പി സ്കൂൾ പ്രധാന അധ്യാപകനും, കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാർത്ഥികളുടെ പഠനത്തിനായി സ്റ്റുഡിയോ സജ്ജീകരിക്കുകയും ചെയ്ത കൊയിലാണ്ടി വെങ്ങളത്ത് കണ്ടി എം. ഷാജി മാസ്റ്റർ സ്മാരക പ്രഥമ അധ്യാപക അവാർഡ് കൊയിലാണ്ടി കുറുവങ്ങാട് സെന്റർ യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി.

കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ മാസ്റ്റർ അവാർഡ് കൈമാറി. ഷാജി മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് നിർവഹിച്ചു. അഡ്വ. കെ. സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. അരുൺ മണമൽ അധ്യക്ഷത വഹിച്ചു. ശശികുമാർ സ്വാഗതം പറഞ്ഞു. മധുപാൽ പിലാക്കാട്ട് നന്ദി പറഞ്ഞു. രാജീവ് വി 4 യു, സരോജിനി വി.കെ., ഇ കെ അജിത്ത്, രാജേഷ് കീഴരിയൂർ, രജീഷ് വെങ്ങളത്ത്കണ്ടി, കെ. ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, പ്രജില സി, എ. അസീസ് മാസ്റ്റർ, വൈശാഖ്, മനോജ് പയറ്റുവളപ്പിൽ, നടേരി ഭാസ്കരൻ, വത്സരാജ് കേളോത്ത്, ജിഷ പുതിയേടത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

റോഡ് നവീകരണത്തിലെ നിഷ്ക്രിയത്വം; പ്രതിഷേധിച്ച് വില്യാപ്പള്ളി യൂത്ത് കോൺഗ്രസ്

Next Story

സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി പയ്യോളിയിൽ ‘പട’

Latest from Koyilandy

ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കോരപ്പുഴ ഗവ: ഫിഷറീസ് യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു

കേരളത്തിന്റെ ശുചിത്വ സംസ്കാരത്തിൻ പ്രതീക്ഷാത്മകമായ നേട്ടങ്ങളാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായ് നാം കൈവരിച്ചത്. ഇതിൻ്റെ തുടർച്ചയായ് വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ നടത്തി

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ വെച്ച് കൊയിലാണ്ടി സി.ഐ  ശ്രീലാൽ ചന്ദ്രശേഖരൻ ഉദ്ഘാടനം

പന്തലായനി ബ്ലോക്ക്പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി പരിസ്ഥിതി ദിനാചരണം നടത്തി

കാപ്പാട്: പ്രകൃതിയോടുള്ള കടപ്പാടുകൾ ഓർമ്മപ്പെടുത്തുന്നതിനും, വനനശീകരണം ജലമലിനീകരണം, വായു മലിനീകരണം കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുമായി

കീഴരിയൂർ നമ്പ്രത്തുകര ഏരത്ത് മീത്തൽ സുരേന്ദ്രൻ അന്തരിച്ചു

കീഴരിയൂർ നമ്പ്രത്തുകര ഏരത്ത് മീത്തൽ സുരേന്ദ്രൻ (68) അന്തരിച്ചു. ഭാര്യ സരോജിനി. മക്കൾ സുജീഷ്, സുബീഷ്, സുബാഷ്. സഹോദരങ്ങൾ സ്വാമിക്കുട്ടി, സരോജിനി,

കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു

കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. രക്ഷാധികാരികളായ  പി.വിശ്വൻ (മുൻ എം എൽ എ) വി എം ഗംഗാധരൻ