പന്തലായനി ബ്ലോക്ക് തല അങ്കണവാടി പ്രവേശനോത്സവം ചേമഞ്ചേരി പഞ്ചായത്തിലെ കുനിയിൽ കടവ് അങ്കണവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ ധന്യ, സൂപ്പർവൈസർ രമ്യ, ബാബു കുളൂർ, സുഹറ എന്നിവർ ആശംസയർപ്പിച്ചു. വാർഡ് മെമ്പർ ശബ്ന ഉമ്മാരിയിൽ സ്വാഗതവും അങ്കണവാടി വർക്കർ തുളസി നന്ദിയും പറഞ്ഞു.
