വ്യത്യസ്തമായി പ്രവേശനോത്സവം നടത്തി കൊയിലാണ്ടി ഐ.സി.എസ് സെക്കൻഡറി സ്കൂൾ

/

ഐ.സി.എസ് സെക്കണ്ടറി സ്കൂൾ 1 മുതൽ 10ാം ക്ലാസിലുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവേശനോത്സവത്തിൽ സ്കൂളിൽ പ്രാചീന രീതിയിൽ വിളംബരം നടത്തി സ്കൂൾ അധ്യായന വർഷം ആരംഭിച്ചു. ജെ.ആർ.സി കോഡിനേറ്റർ ഷീബയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി കുട്ടികളിൽ ആകാംക്ഷയും കൗതുകവും ഉണർത്തി. ലഹരിയുടെ ദൂഷ്യവശത്തെ കുറിച്ചും മഴക്കാല രോഗങ്ങളെക്കുറിച്ചും കൃത്യമായ രീതിയിലുള്ള അവബോധം കുട്ടികളിൽ ഉണർത്തി.

പരിപാടിയെ അനുഗമിച്ച് കൊണ്ട് ഐ.സി.എസ്ൻ്റെ മനേജ്മെൻ്റ് അംഗങ്ങളും പ്രിൻസിപ്പൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. കുട്ടികൾക്ക് നൽകിയ മധുരമേറിയ പായസവും കഴിച്ചു മധുരമേറിയ അനുഭവങ്ങളുമായി ആദ്യദിവസത്തെ ക്ലാസുകൾ കഴിഞ്ഞു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published.