ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം ആഘോഷിച്ചു

/

വനിതകൾക്കായുള്ള വിശുദ്ധ ഖുർആൻ പഠന ഗ്രൂപ്പ് ഇൽമുതജ്‌വീദ് അക്കാദമിയുടെ ഏഴാം വാർഷികം കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ നടന്നു
പ്രമുഖ പണ്ഡിതൻ മുഹമ്മദ് സലീം സുല്ലമി എടക്കര പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മറിയം ബി കണ്ണൂരിൻ്റെ ഖിറാഅത്തോ ട് കൂടി ആരംഭിച്ച പരിപാടിയിൽ ഇൽമുതജ്‌വീദ് അക്കാദമി ഡയറക്ടർ മൈമൂന ടീച്ചർ അധ്യക്ഷത വഹിച്ചു. സീനത്ത് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. തസ്നി കൊയിലാണ്ടി, ഷമീന എന്നിവർ റിപ്പോർട്ടും വരവു ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. സഫിയ വടകര, ശരീഫ, അസ്മ കായക്കൊടി അസ്‌ല, നാസിയത്ത്, സാഹിറ എന്നിവർ ആശംസകൾ നേരുകയും ചെയ്തു.

7 വർഷങ്ങളായി നടന്നു വരുന്ന ഈ അക്കാദമിയിൽ പരിശുദ്ധ ഖുർആനിലെ 114 സൂറത്തും അർത്ഥസഹിതം പാരായണം ചെയ്യുന്നത് പഠിക്കുകയും വിവിധ സൂറത്തുകൾ പഠിതാക്കൾ മനപ്പാഠമാക്കുകയും ചെയ്തത് ഈ പദ്ധതിയുടെ വിജയമാണ്. ഉച്ചക്ക് ശേഷമുള്ള സെഷനിൽ അസ്മ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. തുടർന്ന് ഡോ: അജീബ കൗമാരക്കാരുടെ വഴികാട്ടികൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. പരിപാടികൾക്കുള്ള സമ്മാനവിതരണവും ഖുർആൻ ഹിഫ്ളാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടക്കുകയുണ്ടായി. ലൈല കുറ്റിയാടിയുടെ നന്ദി പ്രകടനത്തോടെ പരിപാടി അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിഴിഞ്ഞത്ത് സെക്യൂരിറ്റി സ്റ്റാഫ്‌ ഇന്റർവ്യു ; പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണെന്ന് അധികൃതർ

Next Story

വ്യത്യസ്തമായി പ്രവേശനോത്സവം നടത്തി കൊയിലാണ്ടി ഐ.സി.എസ് സെക്കൻഡറി സ്കൂൾ

Latest from Koyilandy

പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമം

കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ എല്ലാവർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാഗണപതിഹോമം ആഗസ്റ്റ് 3ന്  ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ

വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക: വിസ്ഡം

  കൊയിലാണ്ടി : മനുഷ്യ സമൂഹത്തിൻ്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം ഐശ്വരിയില്‍ താമസിക്കും പരപ്പില്‍ പി.വി അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കൊയിലാണ്ടി: മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം ഐശ്വരിയില്‍ താമസിക്കും പരപ്പില്‍ പി.വി അബ്ദുല്‍ ഖാദര്‍ (88) അന്തരിച്ചു. ഭാര്യ: ആയിശു. ടൗണിലെ പഴയകാല

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനെക്കോളജി വിഭാഗം  ഡോ : ഹീരാ ബാനു