കൊയിലാണ്ടി :ബസ്സുകളുടെ യാതൊരു നിയന്ത്രണമോ നിയമമോ പാലിക്കാതെയുള്ള ഡ്രൈവിങ് മൂലം കൊയിലാണ്ടിയിൽ ഗതാഗത സ്തംഭനം അടിക്കടി വർധിക്കുകയാണ്. ബൈക്ക് യാത്രക്കാരുടെയും കാർ യാത്രക്കാരുടെയും ഓട്ടോ യാത്രക്കാരുടെയും ജീവൻ അപകടത്തിലക്കുന്ന നിലയിലാണ് ബസ്സുകളുടെ നിയമം ലംഘിച്ചുള്ള ഓട്ടം. കാൽനടക്കാരുടെ ജീവനും റോഡ് മുറിച് കടക്കുന്നവരുടെ ജീവനും അപകടത്തിലാണ്. വേണ്ട നടപടികൾ അടിയന്തരമായി എടുക്കണമെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് പോലീസിനോടും ആവശ്യപ്പെട്ടു. കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. ടി പി ഷഹീർ, ടി പി ഇസ്മായിൽ, പി കെ റിയാസ്, ഷൌക്കത്ത് നബീൽ ശുഹൈൽ ഷാജിത് എന്നിവർ സംസാരിച്ചു.
Latest from Koyilandy
കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാ ക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻമഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.
കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം നടത്തി. ബഹു : നഗരസഭ ചെയർപേഴ്സൺ സുധ
കൊയിലാണ്ടി : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനക്കും അനാസ്ഥക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് മുൻപിൽ കൊയിലാണ്ടി, പയ്യോളി ബ്ലോക്ക് കോൺഗ്രസ്
കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ
കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു