എം.ഇ.എസ്. താലൂക്ക് കമ്മിറ്റിയും ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം നടത്തി

/

കൊയിലാണ്ടി: എം.ഇ.എസ്. താലൂക്ക് കമ്മിറ്റിയും ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണം നടത്തി. സമൂഹത്തില്‍ മയക്കുമരുന്നും വ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നുവെന്നും സ്വന്തം വീട്ടില്‍ നിന്ന് തന്നെ രക്ഷിതാക്കള്‍ കുട്ടികളെ ദൂഷഫലങ്ങള്‍ പറഞ്ഞു മനസ്സിലാക്കണമെന്നും കൊയിലാണ്ടി . ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ. കെ നൗഷാദ് അലി പറഞ്ഞു. എം.ഇ.എസ്. കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായി. സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണവും എം.ഇ.എസ് ജില്ലാ ഭാരവാഹികള്‍ക്ക്. നല്‍കിയ സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിജയം നേടിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരവും പഠനോപകരണവും നല്‍കി. പ്രൊഫ .വി.കുട്ടൂസ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി. പോലീസ് എസ് എച്ച് ഓ ശ്രീലാല്‍ ചന്ദ്രശേഖരന്‍ മുഖ്യാതിഥിയായിരുന്നു. കെ വി സലിം, ഡോ ഹമീദ് ഫസല്‍,  പി.കെ .കബീര്‍ സലാല, ദിലീപ് കരയാട്ട്, അസീസ് മാസ്റ്റര്‍, സി. ടി ഷക്കീര്‍ ഹുസൈന്‍, ബി എം സുധീര്‍, പി .പി. അബ്ദുള്ള, കെ. ഫൈസല്‍, എസ്. എം റിയാസ് വി.പി ബഷീര്‍ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.