ഷാജി മാസ്റ്റര്‍ മെമ്മോറിയല്‍ അദ്ധ്യാപക അവാര്‍ഡ് ഗോപന്‍ ചാത്തോത്തിന്

/

കൊയിലാണ്ടി : തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എല്‍. പി. സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും അറിയപ്പെടുന്ന സംഘാടകനുമായിരുന്ന എം. ഷാജിമാസ്റ്ററിന്റെ പേരിലുള്ള പ്രഥമ അദ്ധ്യാപക അവാര്‍ഡിന് കൊയിലാണ്ടി കുറുവങ്ങാട് സെന്‍ട്രല്‍ യു.പി. സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ഗോപകുമാര്‍ ചാത്തോത്ത് അര്‍ഹനായി. എം. ഷാജിമാസ്റ്റര്‍ സ്മാരക ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്.

1997ല്‍ തിരുവനപുരം മീനാങ്കല്‍ സ്‌കൂളില്‍ അദ്ധ്യാപക ജീവിതം ആരംഭിച്ച എം ഷാജി മാസ്റ്റര്‍ 2020ലാണ് തിരുവനന്തപുരം തൈക്കാട് മോഡല്‍ എല്‍. പി. സ്‌കൂളില്‍ പ്രഥമാദ്ധ്യാപകനായി ചുമതലയേറ്റത്. കോവിഡിന്റെ കാലത്ത് അദ്ദേഹം നടത്തിയ പരിശ്രമങ്ങളിലൂടെ ഈ സ്‌കൂള്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച എല്‍. പി. സ്‌കൂളുകളില്‍ ഒന്നായി വളര്‍ന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കേരളത്തിലെങ്ങുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡിന്റെ കാലത്ത് ഓണ്‍ലൈന്‍ പഠനം എന്ന ആശയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന് ആവശ്യമായ സഹായങ്ങളൊരുക്കാന്‍ മുന്‍നിരയില്‍ നിന്നവരില്‍ ഷാജിമാസറ്ററും ഉണ്ടായിരുന്നു. തന്റെ വിദ്യാലയത്തില്‍ ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളോട് കൂടിയ സ്റ്റുഡിയോ നിര്‍മ്മിക്കുകയും, ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഷൂട്ടിംഗിന് ആവശ്യമായ എല്ലാ ഭൗതിക സൗകര്യങ്ങളും അദ്ദേഹം ഒരുക്കി നല്‍കുകയും ചെയ്തു. കുട്ടികളുടെ യൂട്യൂബ് ചാനല്‍ ഉള്‍പ്പെടെ ശ്രദ്ധേയമായ അനേകം പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ച് നടപ്പിലാക്കി. നഴ്‌സറി കുട്ടികള്‍ക്കുള്ള മാതൃകാ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തതും ഷാജിമാസ്റ്ററിന്റെ വിദ്യാലയത്തെയായിരുന്നു. ഫിന്‍ലാന്‍ഡില്‍ നിന്നുള്ള പ്രതിനിധി സംഘം കേരളത്തിലെ വിദ്യാഭ്യാസ മാതൃക പഠിക്കാനെത്തിയപ്പോള്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തതും ഷാജിമാഷിന്റെ വിദ്യാലയത്തെ തന്നെയായിരുന്നു.

പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കുറയുന്ന കാലത്തും മികച്ച പഠന, പാഠ്യേതര ഇടപെടലുകളിലൂടെ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കുവാനും, പഠന പരീക്ഷകളിലും, കലോത്സവങ്ങളിലും സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും, കായിക മേളകളിലും ഉന്നത വിജയം നേടുവാനും കുറുവങ്ങാട് സെന്‍ട്രല്‍ യു. പി. സ്‌കൂളിനെ പ്രാപ്തമാക്കി എന്നതാണ് ഗോപകുമാര്‍ ചാത്തോത്തിനെ അവാര്‍ഡിന് അര്‍ഹനാക്കിയത് എന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങളായ ശശികോട്ടില്‍, എന്‍. വി. ബാലകൃഷ്ണന്‍, പി. കെ. അരവിന്ദന്‍ മാസ്റ്റര്‍, മുരളീധരന്‍ തോറോത്ത്, ടി. പി. കൃഷ്ണന്‍, അരുണ്‍ മണമല്‍, മധുപാൽ പി എന്നിവര്‍ പറഞ്ഞു. ഷാജിമാസ്റ്ററിന്റെ ഓര്‍മ്മദിനമായ ജൂണ്‍ 3ാം തിയ്യതി അദ്ദേഹത്തിന്റെ തറവാട് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ എസ് യൂ സ്ഥാപക ദിനം കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു

Next Story

കൈതേരിച്ചാലിൽ കെ.സി അബ്ദുറഹ്മാൻ അന്തരിച്ചു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു

അരിക്കുളം തറവട്ടത്ത് തലപ്പൊയിൽ ആയിഷ ഹജ്ജുമ്മ അന്തരിച്ചു. മകൻ : ഇമ്പിച്ച്യാലി  (അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയർ ചെയർമാൻ ). ഖബറടക്കം

മഴ മാറിയതോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം ഊര്‍ജ്ജിതമായി

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും

ദേശീയ പാത നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ പന്തലായനിയിൽ ജില്ലാ കലക്ടര്‍

  ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ വെങ്ങളത്ത്

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍