ക്ലീൻ വൈബ് 2025 ബ്ലോക്ക് തല സംഘാടകസമിതി രൂപവൽക്കരിച്ചു

/

മാലിന്യമുക്തനവകേരളം ക്യാമ്പയിനിൻ്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിൻ്റെയും, ജില്ലാ ശുചിത്വ മിഷൻ്റെയും സഹായത്തോടെ വിപുലമായ പരിപാടികൾക്ക് തുടക്കമായി.

ക്ലീൻ വെബ്സ് 2025 എന്ന പേരിൽ ജൂൺ 5 മുതൽ 13 വരെ നടക്കുന്ന പ്രസ്തുത പരിപാടി വിജയിപ്പിക്കുന്നതിനായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല സംഘാടകസമിതി രൂപവൽക്കരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഭിനീഷ്. കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, രജുലാൽ ബി ഡി ഒ , മഞ്ജു. എം.കെ.എ.ഇ.ഒ, മധുസൂദനൻ.ബി.പി.ഒ, ഷാജു . ഇ. ജി ഇ ഒ, അഷിത ജില്ലാ ശുചിത്വ മിഷൻ ആർ.പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന് ഊഷ്മളമായ യാത്രയയപ്പ്

Next Story

‘കൊഴിയും മുൻപേ’ പ്രകാശനം ചെയ്തു

Latest from Koyilandy

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30

ചെങ്ങോട്ട്കാവ് അരങ്ങാടത്ത് എപിആർ ചിക്കൻ സ്ഥാപനത്തിൽ നിന്ന് ഷവർമക്കും മറ്റും ഉപയോഗിക്കുന്ന കേടായ കോഴിയിറച്ചി പിടിച്ചെടുത്തു

ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തു.

ജൈവവൈവിധ്യ സംരക്ഷണ പാഠം പകര്‍ന്ന് വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു

വിദ്യാര്‍ഥികളില്‍ പ്രകൃതിസ്‌നേഹം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വനം വകുപ്പ് നടപ്പാക്കിയ ‘വിദ്യാവനം’ പദ്ധതി മാതൃകയാവുന്നു. എട്ടേക്കറോളം സ്ഥലത്ത്

തണൽ ഫാർമസി ഇനി അത്തോളിയിലും

  സാധാരണക്കാരന് താങ്ങാവുന്നതിൽ അപ്പുറം മരുന്നിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്ന നിലവിലെ സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസം ഏകുന്നതിനായി ആരംഭിച്ച പദ്ധതിയാണ്

നന്തി മേല്‍പ്പാലത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

നന്തി മേല്‍പ്പാലത്തിന് മുകളില്‍ ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വലിയ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന്