കൊയിലാണ്ടി: ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്എആർബിടിഎം.ഗവ.കോളേജിൽ സൈക്കോളജി അപ്രൻറീസിനെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണ് നിലവിലുള്ളത്, നിയമിക്കപ്പെടുന്നവരിൽ ഒരാൾ പൂർണ്ണമായും എസ്എആർബിടിഎം. ഗവ. കോളേജിൽ ജോലി ചെയ്യേണ്ടതും, രണ്ടാമത്തെ ആൾ ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജ്, ചേളന്നൂരിലും, കൊയിലാണ്ടി എസ് എൻ ഡി പിയോഗം കോളേജ്, ജോലി ചെയ്യേണ്ടതാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം എ / എം എസ് സി റഗുലർ പഠനം) ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 ന് രാവിലെ 10.30 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.