വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള ലോക്കൽ റിസോഴ്സ് പേഴ്സന്മാർക്കുള്ള ശില്പശാലയും ജോബ്സ്റ്റേഷനും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്‌ഘാടനം ചെയ്തു. തൊഴിൽ അന്വേഷകരെ തൊഴിൽദാതാക്കളുമായി ബന്ധിപ്പിച്ച് ജോലിസാദ്ധ്യതകൾ വർദ്ധിപ്പിക്കുന്ന വിപുലമായ പദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന ആദ്ധ്യക്ഷം വഹിച്ചു.
വിജ്ഞാനകേരളം സ്‌റ്റേറ്റ് ഫാക്കൽട്ടി പി.ജി. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.എം. രവീന്ദ്രൻ, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ലീന പുതിയോട്ടിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഞ്ഞക്കുളം നാരായണൻ.. തുടങ്ങിയവർ ആശംസകൾ നേർന്നു. കീ റിസോഴ്സ്പേഴ്സൻ വിനോദ് ആതിര, ഡി.ആർ.പി. മാരായ ഐ. ശ്രീനിവാസൻ, മോഹനൻ പാഞ്ചേരി, ഷൈജ . കെ എന്നിവർ ക്ലാസെടുത്തു. ജോ:ബി.ഡി ഓ കെ. കൃഷ്ണൻ സ്വാഗതവും ധന്യഗോപാൽ നന്ദിയും പറഞ്ഞു.