ഐ. സി. എസ് സ്‌കൂള്‍ 40ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി

കൊയിലാണ്ടി : മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ഐ. സി. എസ് സ്‌കൂള്‍ 40ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. സിദ്ധീഖ് കൂട്ടുമുഖവും സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങളും ചേര്‍ന്ന് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സാഹിത്യ സംഗമം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, യു.എ ഫിറോസ്, നജീബ് മൂടാടി എന്നിവർ പങ്കെടുക്കും. സ്റ്റുഡന്‍സ് കോണ്‍ക്ലേവില്‍ പ്രമുഖ മോട്ടീവേറ്റര്‍ ഡോ റാഷീദ് ഗസ്സാലി വിഷയാവതരണം നടത്തി. എം.എസ്. എഫ് ദേശീയ പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ പങ്കെടുക്കും.

വൈകീട്ട് 7ന് ഹൈസ്‌കൂള്‍ വിഭാഗം കലോത്സവം മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9ന് കുടുംബ സംഗമം ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2ന് കോണ്‍വെക്കേഷന്‍ ഡോ ടി.പി അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7ന് പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യു.പി വിഭാഗം കലാപരിപാടികളും ആദരിക്കലും. നാളെ രാവിലെ 9ന് നഴ്‌സറി കലോത്സവം ഗായകന്‍ സെജീര്‍ കൊപ്പം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 7ന് സമാപന സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ അഡ്വ. ഹാരിസ് ബീരാന്‍ എം.പി ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ എന്നിവര്‍ മുഖ്യാതിഥിയാവും.

Leave a Reply

Your email address will not be published.

Previous Story

വിജ്ഞാനകേരളം മേലടി ബ്ലോക്ക് ജനകീയ ക്യാമ്പയിൻ്റെ ഭാഗമായുള്ള ലോക്കൽ റിസോഴ്സ് പേഴ്സന്മാർക്കുള്ള ശില്പശാലയും ജോബ്സ്റ്റേഷനും സംഘടിപ്പിച്ചു

Next Story

ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റി സ്വർഗീയ കിട്ടേട്ടൻ അനുസ്മരണ ദിനം നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ  3:00

കോഴിക്കോട്  ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 29-04-25 ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി