ഊരള്ളൂർഎം .യു .പി . സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

ഊരള്ളൂർ :ഊരള്ളൂർ എം യു പി സ്കൂൾ വാർഷികാഘോഷവും ജെ എൻ പ്രേംഭാസിൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ടി .പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിന്നണിഗായകൻ ശ്രീ അജയ് ഗോപാൽ മുഖ്യാതിഥിയായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.അഭിനിഷ്, എം പ്രകാശൻ,എൻ.വി. നജീഷ് കുമാർ,മെമ്പർ സുജ മന്ദങ്കാവ്, മാനേജർ കെ.പി. വീരാൻകുട്ടി ഹാജി എന്നിവർ വിവിധ മേഖലകളിൽ മികച്ച പ്രകടന നടത്തി വർക്കുള്ള ഉപഹാരം നൽകി. വി ബഷീർ, ടി.കെ ശശി, കെ എം മുരളീധരൻ, ടി എം രാജൻ , സി നാസർ, മുഹമ്മദലി, പി.ദാമോദരൻ കെ.കെ. ബുഷ്റ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് എം. ഷാജിത് സ്വാഗതവും, പ്രോഗ്രാം കൺവീനർ ബി. എൻ.ജിഷ. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.