അത്തോളി: ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കിലിനി നാം തെല്ലും,വിരൽ ചൂണ്ടാം കരുത്തോടെ മുദ്രാവാക്യമുയർത്തി കേരള പ്രദേശ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എം.പി മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ 1474 മണ്ഡലങ്ങളിലൂടെ നടത്തുന്ന ‘മഹിള സാഹസ് കേരള യാത്രക്ക് ‘ അത്തോളിയിൽ സ്വീകരണം നൽകി. മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.സി.കെ ഷെറി അധ്യക്ഷയായി. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തി മാവീട്ടിൽ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജാഥാ നായിക ജെബി മേത്തർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 15 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങള്‍ക്കും മാനസിക സമ്മര്‍ദങ്ങള്‍ക്കും പരിഹാരമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ വനിതാ വെല്‍നസ് സെന്റര്‍ തുറന്നു. 14.12 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത്
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഡയറ്റ് ജില്ലയിലെ തെരെഞ്ഞെടുത്ത പത്ത് പ്രൈമറി വിദ്യാലയങ്ങളിൽ റോബോട്ടിക്സിൽ കുട്ടികൾക്ക് പരിശീലനം നൽകും. കുട്ടികളിൽ സാങ്കേതികജ്ഞാനവും
ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ നിയമനടപടികള്‍ തുടരുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കമ്പനി സ്വകാര്യ
പേരാമ്പ്ര: അവിടനല്ലൂർ വില്ലേജിലെ കണ്ണാടിപ്പൊയിൽ കുന്നിക്കൂട്ടം മലയിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി വ്യാജവാറ്റ് കേന്ദ്രം തകർത്തു. രഹസ്യ വിവരം ലഭിച്ചതിനെ