അത്തോളി: ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം, ഭയക്കിലിനി നാം തെല്ലും,വിരൽ ചൂണ്ടാം കരുത്തോടെ മുദ്രാവാക്യമുയർത്തി കേരള പ്രദേശ് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബിമേത്തർ എം.പി മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ 1474 മണ്ഡലങ്ങളിലൂടെ നടത്തുന്ന ‘മഹിള സാഹസ് കേരള യാത്രക്ക് ‘ അത്തോളിയിൽ സ്വീകരണം നൽകി. മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ.സി.കെ ഷെറി അധ്യക്ഷയായി. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൈസൽ അത്തോളി, മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട്, ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരിദാസൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തി മാവീട്ടിൽ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീബ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജാഥാ നായിക ജെബി മേത്തർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
Latest from Local News
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4
ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന് യു.ഡി.എഫ് – 10, എൽ.ഡി.എഫ് – 9, മറ്റുള്ളവർ – 1
അരിക്കുളം പഞ്ചായത്ത് എൽ.ഡി.എഫ് നയിക്കും. എൽ.ഡി.എഫ് – 8, യു.ഡി.എഫ് 5, മറ്റുള്ളവർ 2
യു ഡി എഫ് – 9 എൽ ഡി എഫ് – 7 ബി ജെ പി – 2
കൊയിലാണ്ടി നഗരസഭ വാർഡ് 26 വി.ടി സുരേന്ദ്രൻ, 27 ബിനില എന്നിവർ വിജയിച്ചു.







