മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 12 ശനിയാഴ്ച ജില്ലയിൽ രണ്ടു പൊതു പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11 മണിക്ക് വടകര ജില്ലാ ആശുപത്രി രണ്ടാംഘട്ട വികസന പ്രവർത്തിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് വൈകിട്ട് 4:00 മണിക്ക് മുചുകുന്ന് എസ് എ ആർ ബി ടി എം ഗവൺമെൻറ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ചയങ്ങളുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
