കുമാരസ്വാമി നരിക്കുനി റോഡിൽ ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജിവ് ടിയും പാർട്ടിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് താലൂക്കിൽ കുരുവട്ടൂർ അംശം പുല്ലാളൂർ ദേശത്ത് കുമാരസ്വാമി നരിക്കുനി റോഡിൽ സ്ഥിതി ചെയ്യുന്ന നശ് അത്തുൽഇസ്ലാം ഹയർ സെക്കൻഡറി മദ്രസക്ക് സമീപം വെച്ചാണ് 29.950 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശിറഫീഖുൾ ആലം മകൻ കൽസർ അലി (വ :29/25) എന്നയാളെ പിടികൂടിയത്. എൻ.ഡി.പി.എസ് കേസെടുത്തു. സംഘത്തിൽ എ.ഇ.ഐ (ജി) ഉണ്ണികൃഷ്ണൻ പി, ജുബീഷ്, സി.ഇ.ഒമാരായ രസൂൺകുമാർ , ദീപക്, അഖിൽ, സി.ഇ.ഒ ഡി.വി.ആർ മനോജ് എന്നിവരും ഉണ്ടായിരുന്നു.
