ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന ടാസ്ക് വോളി മേള ഫൈനൽ ഇന്ന്

തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോൾ ടൂർണമെന്റിലെ ഡിപ്പാർട്മെന്റ് തല ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോയിസും ഇന്ത്യൻ ആർമിയും തമ്മിൽ ഏറ്റുമുട്ടും. ജില്ലാ തല മത്സരത്തിലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ സയൻസ് സെന്റർ വടകരയെ നേരിടും. ജില്ലാ തല മത്സരം രാത്രി 7:30 നും അഖിലേന്ത്യ മത്സരം 9:00 മണിക്കും ആരംഭിക്കും.

ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിലെ രണ്ടാം മത്സരത്തിലെ ടീമുകൾ ആയ ഇന്ത്യൻ ആർമിയും മുംബൈ സ്പൈക്കേയ്സും തമ്മിലുള്ള മത്സരം മഴ മൂലം മുടങ്ങുകയും മുംബൈ സ്പൈക്കേയ്സിന് ഇന്ന് കളിക്കാൻ ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ ആർമിയെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ ടിക്കറ്റ് എടുത്ത് കളി കാണാൻ കഴിയാതിരുന്ന കാണികൾക്ക് ഇന്ന് കൗണ്ടർ ഫോയിൽ ഉണ്ടെങ്കിൽ കളി കാണാനുള്ള അവസരം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിലെ ഗാന്ധിജിയുടെ ഫോട്ടോ കരിഓയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പയ്യോളി മണ്ഡലം ഐ.ൻ.ടി.യു.സി പ്രതിഷേധിച്ചു

Next Story

തിരുവള്ളൂർ ‘നിത്യസോപനം’ നിത്യാനന്ദൻ അന്തരിച്ചു

Latest from Local News

സമൃദ്ധി കേരളം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പാക്കുന്ന ‘സമൃദ്ധി കേരളം’ ടോപ്-അപ്പ് ലോണ്‍ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ നിലവിലുള്ള സംരംഭകരുടെ

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ ചെലവഴിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

പശ്ചാത്തല വികസന മേഖലയിൽ ഒമ്പത് വർഷം കൊണ്ട് 33,101 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി

ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ തുടങ്ങി

ചിരപുരാതനമായ നടേരി ആഴാവില്‍ കരിയാത്തന്‍ ക്ഷേത്രത്തിന്റെ തിരുമുറ്റം കരിങ്കല്ല് പാകി നവീകരിക്കുന്നതിന് തുടക്കമായി. ഏഴ് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്ഷേത്ര മുറ്റം

താമരശ്ശേരിയിൽ എക്‌സൈസ് പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങി യുവാവ്

കോഴിക്കോട്: താമരശ്ശേരിയിൽ എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയാട് കണലാട് വാളക്കണ്ടി