മേപ്പയ്യൂർ: കേന്ദ്ര, കേരള സർക്കാറുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും, ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക, പഞ്ചായത്തുകൾക്ക് അനുവദിച്ച ഫണ്ട് വിഹിതം വെട്ടിക്കുറിച്ച എൽ.ഡി.എഫ് സർക്കാറിൻ്റെ ജനദ്രോഹ നടപടിക്കെതിരെയും, കേരളത്തിലുടനീളം ലഹരി വ്യാപനം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുൻപിൽ രാപ്പകൽ സമരം ആരംഭിച്ചു.മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം സമരം ഉദ്ഘാടനം ചെയ്തു. യു .ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.വി.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. യു.ഡി.എഫ് കൺവീനർ കമ്മന അബ്ദുറഹിമാൻ, കെ.ബാല നാരായണൻ, സി.പി.എ അസീസ്, ഇ.അശോകൻ, കെ.പി രാമചന്ദ്രൻ, ടി.കെ എ ലത്തീഫ്, പി.കെ അനീഷ്, ആവള ഹമീദ്, എം. എം.അഷറഫ്, കെ.പി വേണുഗോപാൽ, കെ.എം.എ അസീസ്,സി.പി നാരായണൻ, ഇ.കെ മുഹമ്മദ് ബഷീർ, ഇല്ലത്ത് അബ്ദുറഹിമാൻ, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.എം.ബാബു, കീപ്പോട്ട് അമ്മത്, ഷബീർ ജന്നത്ത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ശ്രീനിലയം വിജയൻ, സഞ്ജയ് കൊഴുക്കല്ലൂർ, ഷർമിന കോമത്ത്, എം പ്രസന്നകുമാരി, സറീന ഒളോറ, കെ.എം ശ്യാമള, റാബിയ എടത്തിക്കണ്ടി,റിഞ്ചു രാജ് എടവന, അജിനാസ് കാരയിൽ, കെ. കെ.അനുരാഗ് എന്നിവർ സംസാരിച്ചു.
Latest from Uncategorized
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ
ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘തകർത്തെറിയാം ലഹരിയെ’ എന്ന ക്യാമ്പയിനുമായി കേരള പൊലീസ് രംഗത്ത്. ‘ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ