എ. പ്രദീപ് കുമാറിന് ഐ ഐ എ ഓണററി ഫെല്ലോഷിപ്പ്

/

കോഴിക്കോട്: എ. പ്രദീപ് കുമാറിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐ.ഐ.എ)ഓണററി ഫെല്ലോഷിപ്പ് നല്‍കുന്നു. ഏപ്രില്‍ 11ന്
ഭോപ്പാലില്‍ നടക്കുന്ന ഐഐഐ ദേശീയ കൗണ്‍സിലില്‍ വച്ച് അംഗത്വം കൈമാറും. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐഐഎ ഓണററി ഫെല്ലോഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള വ്യക്തിക്ക് ലഭിക്കുന്ന ആദ്യ ഐഐഐ ഓണററി ഫെല്ലോഷിപ്പുമാണ് പ്രദീപ് കുമാറിന്റേത്. എംഎല്‍എ ആയിരിക്കെ കൊണ്ടു വന്ന പ്രിസം പദ്ധതി, അതിലൂടെ വിദ്യഭ്യാസ മേഖലയിലുണ്ടാക്കിയ നവോത്ഥാനം, അവയ്ക്കായി വാസ്തു ശില്‍പ്പകലയുമായി സമന്വയിപ്പിച്ച വേറിട്ട ചിന്ത എന്നിവയെല്ലാം മുന്‍ നിര്‍ത്തിയാണ് ഐഐഎ എ. പ്രദീപ് കുമാറിനെ ഓണററി ഫെല്ലോഷിപ്പ് നല്‍കി ആദരിക്കുന്നത്.

പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന്‍ നല്‍കിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യുപി സ്‌കൂള്‍. പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍, മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍,, കോഴിക്കോട് കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം എന്നിവ പ്രദീപ് കുമാര്‍ കോഴിക്കോടിന് സമ്മാനിച്ച സ്വപ്ന പദ്ധതികളാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സുമായി സഹകരിച്ചാണ് ഇവയുടെയെല്ലാം രൂപകത്പ്പന. സേവന പരതയോടെ ഐഐഎയിലെ വാസ്തുശില്‍പ്പികള്‍ തീര്‍ത്തും സൗജന്യമായാണ് ഇവയ്ക്കെല്ലാം രൂപകത്പ്പന തയ്യാറാക്കിയത്. ഇതില്‍ കാരപ്പറമ്പ് സ്‌കൂള്‍, ഫ്രീഡം സക്വയര്‍, സമുദ്ര ഓഡിറ്റോറിയം എന്നിവയുടെ രൂപകത്പ്പനയ്ക്ക് നിരവധി ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) രാജ്യത്തെ ആര്‍ക്കിടെക്റ്റുകളുടെ ദേശീയ സംഘടനയാണ്. 1917-ല്‍ സ്ഥാപിതമായ ഐഐഎയില്‍ ഇന്ന് 29,000-ത്തിലധികം അംഗങ്ങളുണ്ട്, പ്രാക്ടീസിലും വിദ്യാഭ്യാസത്തിലും തൊഴിലിന്റെ സൗന്ദര്യാത്മകവും ശാസ്ത്രീയവും പ്രായോഗികവുമായ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ആര്‍ക്കിടെക്റ്റുകളെ സംഘടിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നതിലൂടെ ആര്‍ക്കിടെക്ചര്‍ പ്രൊഫഷനെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഐഐഎ സുപ്രധാന പങ്ക് വഹിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

സ്പന്ദനം വാർഷികാഘോഷം ഏപ്രിൽ 10 മുതൽ 12 വരെ കൊങ്ങന്നൂർ പറക്കുളം വയലിൽ

Next Story

മേപ്പയ്യൂരിൽ യു.ഡി.എഫ് രാപ്പകൽ സമരം ആരംഭിച്ചു

Latest from Local News

കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള അപകടാവസ്ഥയിലായ കെട്ടിടം ഫയർഫോഴ്‌സ് സന്ദർശിച്ചു

കൊല്ലം: കൊല്ലം റെയിൽവേ ഗേറ്റ് റോഡിലെ ഫിഷ് മാർക്കറ്റിനടുത്തുള്ള പഴയ കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് അഗ്നിരക്ഷാ സേന സന്ദർശനം നടത്തി. കെട്ടിടത്തിൽ

പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണം: കേരള ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ:പി.പി. പ്രമോദ് കുമാർ

ചേളന്നൂർ: പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമാണ് കേരളത്തിൽ പ്രധാനമായി പ്രമേഹമുൾപ്പെടെ ജീവിതശൈലി രോഗങ്ങൾ വരുത്തുന്ന ദുരന്തമെന്നും അതിനെ ആദ്യഘട്ടത്തിൽ തന്നെ ലക്ഷണങ്ങൾ നോക്കി

ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു

ചേളന്നൂർ: ഒളോപ്പാറ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി ഉന്നത വിജയികളെ ആദരിച്ചു. പരീക്ഷയിൽ ഉന്നത വിജയം നേടിയ

വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാനയാത്രയൊരുക്കി ജെസിഐ കൊടുവള്ളി

ജി.എം.എല്‍.പി സ്‌കൂള്‍ കൊടുവള്ളിയിലെ 15 വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് വിമാന യാത്രക്ക് അവസരമൊരുക്കി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊടുവള്ളി യൂണിറ്റ്. നൂറാം വാര്‍ഷികമാഘോഷിക്കാനൊരുങ്ങുന്ന

ചുറ്റുപാടുകളെ പഠിക്കാൻ വിദ്യാർത്ഥി സമൂഹം തയ്യാറാവണം: ഡോ ഹരിപ്രിയ

യുവതലമുറയ്ക്ക് പ്രചോദനമായി നിൽക്കുന്നവരുടെ സംഭാവനകൾ അറിയപ്പെടുകയും, സമൂഹം അത്തരം സംഭാവനകളെ അടയാളപ്പെടുത്തിയത് വിദ്യാർത്ഥികൾ പഠനവിധേയമാക്കണമെന്നും എ ഐ സി സി അംഗം