കൊയിലാണ്ടി പങ്കാളിത്ത പെൻഷൻ ഒരു പെൻഷൻ പദ്ധതി അല്ല; സർവീസിൽ നിന്നും വിരമിച്ച ശേഷം ജീവനക്കാർക്ക് അന്തസ്സോടെയും മാന്യമായും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാതാക്കാൻ മാത്രമേ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപകരിക്കൂ. അതിനാൽ മുതലാളിത്ത പെൻഷൻ പദ്ധതിയായ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുന്നത് വരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്ന് കൊയിലാണ്ടിയിൽ ചേർന്ന ജോയിൻ്റ് കൗൺസിൽ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. ജോയിൻ്റ് കൗൺസിൽ 56ാമത് ജില്ലാ സമ്മേളനം വി ആർ ബീനമോൾ നഗറിൽ സി പി ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ അജിന അദ്ധ്യക്ഷയായിരുന്നു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ പി ഗോപകുമാർ, സെക്രട്ടറി എസ് സജീവ് സെക്രട്ടറിയേറ്റ് അംഗം പി ശ്രീകുമാര്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ടി എം സജീന്ദ്രന്‍, പി റാം മനോഹര്‍, എ വി സജീവ്, ടി അബ്ദുൾ ജലീൽ, ഇ എം രതീഷ് കുമാർ ഷിജു കെ ദീപ്തി കെ.പി പ്രമീള എം കെ ജില്ലാ സെക്രട്ടറി പി സുനിൽ കുമാർ പ്ര ടി രത്നദാസ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി സുനിൽ കുമാർ സെക്രട്ടറി കെ ഷിജു പ്രസിഡന്റ് വിജേഷ് ടി എം ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്
അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളി. സംഭവത്തിൽ പരിസര വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 100
പൊയിൽക്കാവ് ചെറിയായത് ദേവി അന്തരിച്ചു മക്കൾ : ദാമോദരൻ , രജിത, മനോജ്. മരുമക്കൾ : വസന്ത, വിജയൻ, ജയന്തി.
സംസ്ഥാന സര്ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ്