അത്തോളി :കൊങ്ങന്നൂർ സ്പന്ദനം കലാ കായിക വേദി വാർഷികാഘോഷം സമന്വയം ’25 എന്ന പേരിൽ വിവിധ പരിപാടികളോടെ ഏപ്രിൽ 10, 11, 12 തിയ്യതികളിൽ നടക്കും. കൊങ്ങന്നൂർ പറക്കുളം വയലിലാണ് വാർഷികാഘോഷത്തിന് വേദിയൊരുങ്ങുന്നത്. ഏപ്രിൽ 10 ന് രാവിലെ വേളൂർ പഞ്ചായത്ത് ഓഫീസ് പരിസരം മുതൽ പറക്കുളം വയൽ വരെ ലഹരി വിരുദ്ധ സന്ദേശത്തോടെ മിനി മാരത്തോൺ നടക്കും. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡെപ്യൂട്ടി കമാണ്ടൻ്റ് ദേവകിദാസ് ഫ്ലാഗ് ഓഫ് ചെയ്യും.കായിക താരങ്ങളും സന്നദ്ധ പ്രവർത്തകരും വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും മിനി മാരത്തോണിൽ അണിചേരും.
9 മണിക്ക് സ്വാഗത സംഘം രക്ഷാധികാരി കെ.ടി. ഹരിദാസൻ പറക്കുളം വയലിൽ പതാക ഉയർത്തും. വൈകീട്ട് 6 മണിമുതൽ കലാ പരിപാടികൾ അരങ്ങേറും.
11 ന് വൈകീട്ട് കൊങ്ങന്നൂരിലെ പ്രാദേശിക കലാകാരൻമാർ ചെണ്ടമേളം അവതരിപ്പിക്കും. ഏഴ് മണിക്ക് നടക്കുന്ന സാംസകാരിക സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തും. രാത്രി 9.30 ന് ജി. ശങ്കരപിള്ള രചിച്ച കിഴവനും കഴുതയും എന്ന നാടകം അരങ്ങേറും. 12 ന് രാവിലെ 9.30 മുതൽ 12.30 വരെ മലബാർ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. വൈകീട്ട് 6 ന് ഗാനമേള നടക്കും. രാത്രി 8.30 ന് പ്രദീപ് കുമാർ കാവുന്തറ രചനയും രാജീവൻ മമ്മിളി സംവിധാനവും നിർവഹിച്ച കോഴിക്കോട് രംഗഭാഷയുടെ നാടകം മിഠായി തെരുവ് അരങ്ങേറും. 10.30 ന് സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടക്കും.
ആഘോഷ പരിപാടിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളുടേത് ഉൾപ്പെടെ വിപണന മേളയും ഒരുക്കിയിട്ടുണ്ട്. സ്വാഗത സംഘം ചെയർമാൻ
കെ.ടി. ശേഖർ, ജനറൽ കൺവീനർ പി.കെ. ശശി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ. അനിൽകുമാർ , അജീഷ് അത്തോളി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Latest from Local News
രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ രാവിലെ 10 മണിക്ക്
ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന കാട്ടിൽ പീടിക കരിക്കീരി കണ്ടി വിമൽ പി.എസ്, പാലാഴി പുൽപ്പറമ്പിൽ റിനാസ് പി.ടി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി. ഇന്നലെ വൈകുന്നേരം നാല് മണിക്ക്
സ്വർണമാണെന്നു കരുതി യാത്രക്കാരിയുടെ മാലപൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടിയ ഉത്തർപ്രദേശ് ഷഹരൻപുർ സ്വദേശി ഷഹജാസ് മുഹമദ് (28) നെയാണ് കോഴിക്കോട് റെയിൽവെ
കാനത്തിൽ ജമീല സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം – മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന് എം.എൽ എയുടെ







