യാത്രക്കാരിക്ക് പെട്രോൾ പമ്പില്‍ ശ്യചിമുറി തുറന്നു കൊടുത്തില്ല പരാതിയിൽ 1.65 ലക്ഷം പിഴ

/

ടോയ്​ലറ്റ്​ ഉപയോഗിക്കാന്‍ നല്‍കാത്ത പെട്രോൾ പമ്പുടമക്കെതിരെ 1.65 ലക്ഷം രൂപ പിഴയിട്ട് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷൻ. പരാതിക്കാരിക്ക്​ 1,50,000 രൂപ നഷ്‌ടപരിഹാരവും 15,000 രൂപ കോടതി ചെലവും ചേർത്ത് 1,65,000 രൂപ നൽകാനാണ് വിധി.

പത്തനംതിട്ട അടൂർ ഏഴകുളം ഊരകത്ത് ഇല്ലംവീട്ടിൽ അധ്യാപികയായ സി.എൽ. ജയകുമാരി നൽകിയ പരാതിയിലാണ്​ കോഴിക്കോട് പയ്യോളി തെനംകാലിലെ പെട്രോൾ പമ്പുടമ ഫാത്തിമ ഹന്ന പിഴ അടക്കേണ്ടത്​. 2024 മേയ് എട്ടിന്​ ജയകുമാരി കാസർകോട്ടുനിന്ന്​ ഏഴംകുളത്തെ വീട്ടിലേക്ക് കാറിൽ വരവേ രാത്രി 11ന്​ പെട്രോൾ പമ്പിൽ കയറി ഇന്ധനം നിറച്ചശേഷം ടോയ്​ലറ്റ്​ ഉപയോഗിക്കാൻ പോയപ്പോൾ അത്​ അടച്ചിട്ടിരിക്കുകയായിരുന്നു.

താക്കോലുമായി മാനേജർ വീട്ടിൽ പോയെന്നായിരുന്നു ജീവനക്കാരുടെ മറുപടി. തുടർന്ന്​ പയ്യോളി പൊലീസ്​ ഇടപെട്ട്​​ ടോയ്‌ലറ്റ് തുറന്നുനൽകി. ഇതേതുടർന്ന്​ നൽകിയ പരാതിയിൽ​ പൊലീസ്​ കേസെടുത്തിരുന്നു. പെട്രോൾ പമ്പിൽ ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന്​ നിബന്ധനയുണ്ടെന്ന്​ കമീഷൻ ചൂണ്ടിക്കാട്ടി. കമീഷൻ പ്രസിഡന്‍റ്​ ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ അന്തരിച്ചു

Next Story

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Latest from Local News

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി

കീഴരിയൂർ എളമ്പിലാട്ടിടം ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി.  നീലമന ഇല്ലത്ത് ചന്ദ്രൻ എബ്രാന്തിരിയുടെ കാർമികത്തിലായിരുന്നു ചടങ്ങ്. 

കൊയിലാണ്ടി നഗരസഭാ ഭരണസമിതിയെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു

കൊയിലാണ്ടി നഗരസഭാ പുതിയ ഭരണ സമിതി ചെയർമാൻ  യു കെ ചന്ദ്രൻ, വൈസ് ചേയർപേഴ്സൺ ബിന്ദു എന്നിവരെ കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

പേരാമ്പ്ര വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് അന്തരിച്ചു

പേരാമ്പ്ര: വാല്യക്കോട് ചെറുവത്ത് കണ്ടി ശ്രീജിത്ത് (46) അന്തരിച്ചു. എലത്തൂര്‍ സിഎംസി ബോയ്സ് ഹൈസ്കൂള്‍ ജീവനക്കാരനാണ്. പിതാവ് ബാലന്‍ നായര്‍ (റിട്ട

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി കോളേജ് വാർഷികാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി നന്തി ശ്രീശൈലം ശ്രീ സത്യസായി സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ കോളേജിന്റെ വാർഷികാഘോഷമായ

ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി ജില്ലാതല ഗാനാലാപനമത്സരം ഫിബ്രവരി 8ന്

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണത്തോടനുബന്ധിച്ച് ചെന്താര പുത്തഞ്ചേരി സംഘടിപ്പിക്കുന്ന ജില്ലാതല ഗാനാലാപനമത്സരം (കരോക്കെ) ഫെബ്രുവരി 8ന് പുത്തഞ്ചേരി വെച്ച് നടത്തുന്നു. പതിനഞ്ച് വയസ്സിന്