കൊയിലാണ്ടി ദേശീയ പാത നിർമ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഓവുചാലുകൾ ശാസ്ത്രീയമായി നിർമിക്കണമെന്നും സി പി ഐ കൊയിലാണ്ടി ലോക്കൽ സമ്മേളനം ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടു.
കൊല്ലത്ത് പവിത്രൻ മേലൂർ, ടി പി അബ്ദുള്ള നഗറിൽ നടന്ന സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.കെ അജിത് , ആർ സത്യൻ, പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ , കെ ശശിധരൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പി വി രാജൻ, വിജയഭാരതി, കെ കെ സജീവൻ എന്നിവരടങ്ങുന്ന പ്രസീഡിയവും കെ എസ് രമേശ് ചന്ദ്ര, ബാബു പഞ്ഞാട്ട് എന്നിവരടങ്ങുന്ന സ്റ്റയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. രാഗം മുഹമ്മദലി രക്തസാക്ഷി പ്രമേയവും സി ആർ മനേഷ് അനുശോചനം പ്രമേയവും അവതരിപ്പിച്ചു. ശശിധരൻ കോമത്ത് സ്വാഗതമാശംസിച്ചു. വി എം കൃഷ്ണൻ പതാകയുയർത്തി. മുതിർന്ന സഖാക്കളായ ആർ നാണു, സി പി നാരായണൻ, വി എം കൃഷ്ണൻ എന്നിവരെ ആദരിച്ചു. സമ്മേളനത്തിന് ആരംഭം കുറിച്ച് കൊണ്ട് കൊല്ലം ടൗണിൽ പ്രകടനം നടത്തി.
സിക്രട്ടറിയായി കെ.എസ്.രമേഷ് ചന്ദ്രയേയും അസി. സിക്രട്ടറിയായി പി.വി.രാജനേയും തെരഞ്ഞെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്
അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.
ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളി. സംഭവത്തിൽ പരിസര വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 100
പൊയിൽക്കാവ് ചെറിയായത് ദേവി അന്തരിച്ചു മക്കൾ : ദാമോദരൻ , രജിത, മനോജ്. മരുമക്കൾ : വസന്ത, വിജയൻ, ജയന്തി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ്