കാരയാട്: ഏപ്രിൽ 28,29 തിയ്യതികളിൽ ഈസ്റ്റ് കാരയാട് വെച്ച് നടക്കുന്ന സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മണ്ഡലം സെക്രട്ടറി സ.സി ബിജു മാസ്റ്റർ നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.അരിക്കുളം ലോക്കൽ സെക്രട്ടറി ഇ രാജൻ മാസ്റ്റർ , ധനേഷ് കാരയാട്, കെ കെ രവീന്ദ്രൻ, എൻ എം ബിനിത, കെ രാധാകൃഷ്ണൻ, അദ്വൈത് പി ആർ,ലീല ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
