കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല് സര്വ്വീസ് സ്കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള് ക്യാമ്പയിന് കൊയിലാണ്ടി മേഖലയില് തുടക്കമായി. കോഴിക്കോട് ജില്ല എന് എന് എസ് ആസാദ് സേനയുടെ നേതൃത്വത്തില് പയ്യോളി എ വി എ എച്ച് ആര്ട്സ് ആന്റ് സയന്സ് കോളേജ് , കോഴിക്കോട് പ്രൊവിഡന്സ് വിമന്സ് കോളേജ്, മേപ്പയൂര് സലഫി കോളേജ് ഓഫ് ടീച്ചര് എഡുകേഷന്, മൂടാടി മലബാര് കോളേജ്, ഇലാഹിയ കോളേജ് കൊയിലാണ്ടി എസ് എന് ഡി പി കോളേജ്, മുചുകുന്ന് എസ് എ ആര് ബി ടി എം ഗവ. കോളേജ് എന്നീ കോളേജുകളിലെ എന് എസ് എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന എന് എസ് എസ് ന്റെ നേതൃത്വത്തില് മയക്കുമരുന്നിനെതിരെയും യുവജനങ്ങള്ക്കിടയിലെ അക്രമവാസനക്കെതിരെയും വിദ്യാര്ത്ഥികളിലൂടെ പൊതു സമൂഹത്തെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ജന ജാഗ്രതാ ബോധവല്ക്കരണത്തിന്റെ ഭാഗമായാണ് കൊയിലാണ്ടി ടൗണില് ലൈഫ് ഈസ് ബ്യൂട്ടിഫുള് ക്യാമ്പയിന് സംഘടിപ്പിച്ചത്. ക്യാംപെയിനിന്റെ ഭാഗമായി മനുഷ്യ ചങ്ങല, തെരുവുനാടകം, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ, എന്നിവ നടത്തി. ‘സംസ്ഥാന എന് എസ് എസ് ഓഫീസര് ഡോ. ആര്.എന് അന്സര് ഉത്ഘാടനം ചെയ്തു.കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ഷിജു,വാര്ഡ് കൗണ്സിലര് എ.അസീസ് , എന് എസ് എസ് റീജിയണല് കോര്ഡിനേറ്റര് എസ്.ശ്രീജിത്ത് ,ജില്ലാ കോര്ഡിനേറ്റര് ഫസില് അഹമ്മദ്,എന് എസ് എസ് ആസാദ് സേന ജില്ല കോര്ഡിനേറ്റര് ലിജോ ജോസഫ്, പ്രോഗ്രാം കോര്ഡിനേറ്റര് പി. ഫാതിമത്ത് മാഷിത ,സംസ്ഥാന റിസോഴ്സ് പേഴ്സണ്സ് ഡോ.സംഗീത കൈമള്,കെ.ഷാജി ,ബി.കെ.സിനു, പ്രോഗ്രാം ഓഫീസര്മാരായ ടി.എ.രജിന , വി.റാഷിന ,റിന്ഷിത് എന്നിവര് പ്രസംഗിച്ചു.
Latest from Local News
“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം
കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില് കഴിഞ്ഞ ദിവസം നടന്ന സംഘര്ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കൈതപ്പൊയില് പുതിയപുരയില്
കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.
നടുവത്തൂർ. :പരേതനായ മണ്ണാങ്കണ്ടി ഗോപാലൻ നായരുടെ മകൻ കുട്ടികൃഷ്ണൻ (57) അന്തരിച്ചു അമ്മ പാറു അമ്മ ഭാര്യ ഷൈനി മകൾ അശ്വതി