ഫാര്‍മസിസ്റ്റ് പണിമുടക്ക് വിജയിപ്പിക്കും-കെപിപിഎ

കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍ ഏഴിന് നടക്കുന്ന ഫാര്‍മസിസ്റ്റുകളുടെ സൂചനാ പണിമുടക്ക് സമരം വിജയിപ്പിക്കാന്‍ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.ജില്ലാ ട്രഷറര്‍ കെ.എം. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.ദീപ്തി അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍ ചെറുവത്ത്, എ.ശ്രീശന്‍ , ധീരജ് ഗോപാല്‍,പി.കെ. അനില്‍കുമാര്‍,കെ.കെ.ശ്രുതി,കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.