അവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐയെ സ്ഥലം മാറ്റി. എലത്തൂർ സ്‌റ്റേഷനിലെ എസ് ഐയെ ഫറോക്ക് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. എലത്തൂർ പോലീസ് സ്‌റ്റേഷൻ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ‘പാമ്പുകൾക്ക് മാളമുണ്ട്…’ എന്ന പാട്ടിന്റെ ഓഡിയോ ഫയൽ പോസ്റ്റ് ചെയ്തത്. ഈ പാട്ടിന് സ്റ്റേഷനിലെ സംഭവങ്ങളുമായി ബന്ധമില്ലെന്നും എസ് ഐ കുറിച്ചിരുന്നു.
അവധി ആവശ്യപ്പെട്ടിട്ടും മേലുദ്യോഗസ്ഥൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പരിഹാസരൂപേണയുള്ള പ്രതിഷേധം. സംഭവത്തിൽ ഫറോക്ക് എസി.പി അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് എസ് ഐയെ സ്ഥലം മാറ്റിയത്.