സംസ്ഥാനത്തെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു

ബുക്ക്‌ മാർക്ക്‌ കേരള ബാങ്കിന്റെ സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ സ്ഥാപിച്ചു.  കൈരളി തിയേറ്ററിൽ സ്ഥാപിച്ച ബുക്ക്‌ വെൻഡിങ്‌ മെഷീൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്‌തു. പുസ്തക പ്രേമികളുടെ സ്വപ്നമാണ് ഇപ്പോൾ സംസ്ഥാനത്ത് യാഥാർഥ്യമായിരിക്കുന്നത്.  എടിഎം കാർഡിട്ടാൽ പണം കിട്ടുന്നത് പോലെ വെൻഡിങ് മെഷീൻ വഴി ബുക്ക് കിട്ടുന്നതാണ് പുതിയ സംവിധാനം.

ഒരേസമയം 25 റേക്കുകളിലായി പുസ്‌തകങ്ങൾ ഉണ്ടാകും. വെൻഡിങ്‌ മെഷീന്‌ പുറത്തുള്ള ടാബിൽ ഏതൊക്കെ പുസ്‌തകങ്ങളാണ്‌ ഉള്ളതെന്ന്‌ കാണാം. ആവശ്യമുള്ളത്‌ ക്ലിക്ക്‌ ചെയ്താൻ ക്യുആർ കോഡ്‌ തെളിയും. മൊബൈൽ ഫോൺ ഉപയോഗിച്ച്‌ അത്‌ സ്‌കാൻ ചെയ്‌താൽ അടയ്ക്കേണ്ട തുക കാണാം. ഗൂഗിൾ പേ വഴി പണം അടയ്ക്കാം. പിന്നാലെ താഴെയുള്ള ബോക്‌സിലേക്ക് പുസ്‌തകം വീഴും.

ഇത്തരത്തിൽ ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻ ചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടുന്ന വിധമാണ് മെഷീൻ പ്രവർത്തിക്കുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ സഹായത്തിന്‌ വിളിക്കാൻ നമ്പറും നൽകിയിട്ടുണ്ട്‌. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങൾ മെഷീനിൽ ഉണ്ടാകും. പുസ്തകങ്ങൾ തീരുന്നത് അനുസരിച്ച് പുതിയ പുസ്തകങ്ങൾ നിറയ്ക്കും. പുതിയതും വ്യത്യസ്തവുമായ ഈ സംരംഭം വായനക്കാർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്‌ ബുക്ക്‌മാർക്ക്‌.

കെഎഫ്‌ഡിസി എംഡി പി എസ്‌ പ്രിയദർശൻ, ബുക്ക്‌ മാർക്ക്‌ മെമ്പർ സെക്രട്ടറി എബ്രഹാം മാത്യു, എഴുത്തുകാരൻ വിനു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐക്ക് സ്ഥലം മാറ്റം

Next Story

നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം

Latest from Main News

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ട്രേഡിംഗ് കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

ട്രേഡിംഗ് കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ്

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം

കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ