വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കോരപ്പുഴ ഡ്രെഡ്ജിങ് പ്രവൃത്തി പുന:രാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശിച്ചതനുസരിച്ച് യോഗം ചേർന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണം ഉറപ്പുവരുത്തി പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനാണ് യോഗം ചേർന്നത്.
കോഴിക്കോട് കോർപ്പറേഷൻ മേഖല ഓഫീസിൽ നടന്ന യോഗത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ വി കെ മോഹൻദാസ്, മനോഹരൻ മാങ്ങാറയിൽ, വി പി മനോജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ, മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വിനോദ് കുമാർ, കോരപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ ടി പി വിജയൻ, മാട്ടുവയൽ അബ്ദുറഹിമാൻ, അനിൽകുമാർ കെ പി, ചന്ദ്രശേഖരൻ എം, ജലസേചന വകുപ്പ് നോർത്ത് സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ ഷാജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിദീഷ്, അസിസ്റ്റന്റ് എൻജിനീയർ ഷിബിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ്, ഫയർ സ്റ്റേഷൻ ഓഫീസർ അരുൺ, എലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, ചേമഞ്ചേരി വില്ലേജ് ഓഫീസർ ബിജു, എലത്തൂർ വില്ലേജ് ഓഫീസർ അനിൽകുമാർ പി, മത്സ്യത്തൊഴിലാളി പ്രതിനിധികളായ പി കെ ഹരിദാസൻ, എ വത്സൻ എന്നിവർ പങ്കെടുത്തു.