കോരപ്പുഴ ഡ്രെഡ്ജിങ് പ്രവൃത്തി പുനരാരംഭിക്കുന്നു

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കോരപ്പുഴ ഡ്രെഡ്ജിങ് പ്രവൃത്തി പുന:രാരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദ്ദേശിച്ചതനുസരിച്ച് യോഗം ചേർന്നു.

പ്രാദേശിക ഭരണകൂടങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണം ഉറപ്പുവരുത്തി പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനാണ് യോഗം ചേർന്നത്.

കോഴിക്കോട് കോർപ്പറേഷൻ മേഖല ഓഫീസിൽ നടന്ന യോഗത്തിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാരായ വി കെ മോഹൻദാസ്, മനോഹരൻ മാങ്ങാറയിൽ, വി പി മനോജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ, മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി വിനോദ് കുമാർ, കോരപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ ടി പി വിജയൻ, മാട്ടുവയൽ അബ്ദുറഹിമാൻ, അനിൽകുമാർ കെ പി, ചന്ദ്രശേഖരൻ എം, ജലസേചന വകുപ്പ് നോർത്ത് സർക്കിൾ കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ ഷാജി, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദിദീഷ്, അസിസ്റ്റന്റ് എൻജിനീയർ ഷിബിൽ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ്, ഫയർ സ്റ്റേഷൻ ഓഫീസർ അരുൺ, എലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ, ചേമഞ്ചേരി വില്ലേജ് ഓഫീസർ ബിജു, എലത്തൂർ വില്ലേജ് ഓഫീസർ അനിൽകുമാർ പി, മത്സ്യത്തൊഴിലാളി പ്രതിനിധികളായ പി കെ ഹരിദാസൻ, എ വത്സൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സൗജന്യ വേദ പഠനം

Next Story

കുണ്ടായിത്തോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു 

Latest from Local News

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി നടത്തി

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കെ.എം.എസ് ലൈബ്രറി ബാലവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി “മൊബൈലുമായി എങ്ങനെ കൂട്ടുകൂടാം” എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു

വായനാപക്ഷാചരണത്തിന്റെ ഭാഗമായി മേലൂർ കെ.എം.എസ്. ലൈബ്രറിയിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങ് ജില്ല ലൈബ്രറി കൗൺസിൽ അംഗം കരിമ്പനക്കൽ ദാമോദരൻ

കോട്ടയം മെഡിക്കൽ കോളേജ് അപകടം; മേപ്പയൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനവും സദസും സംഘടിപ്പിച്ചു

മേപ്പയൂർ: കോട്ടയം മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കാട്ടിയ നിരുത്തരവാദിത്വത്തെതിരെ മേപ്പയൂർ മണ്ഡലം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ:മുസ്തഫ മുഹമ്മദ്‌ (8:00