പ്രതിരോധശേഷിയാർജ്ജിക്കുക എന്നതാണ് ഒരുവിധ രോഗങ്ങളിൽനിന്നൊക്കെ രക്ഷനേടാനുള്ള ഏകമാർഗ്ഗം. ചെറു പനി വന്നാൽപ്പോലും ഭയക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരു രോഗാണു ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ പ്രതിരോധിക്കുവാൻ പനി വരുന്നത് സ്വാഭാവികമാണ്. ഉടനെ പനിക്ക് ഗുളിക കഴിച്ച് പനി മാറ്റി സ്വയം പ്രതിരോധിക്കുവാനുള്ള ശേഷി നഷ്ടപ്പെടുത്തുന്നു. ഒരു ജലദോഷത്തെപ്പോലും പ്രതിരോധിക്കുവാൻ കഴിവില്ലാത്തവരായി മനുഷ്യൻ മാറി. വിരലിലൊരു പോറലേറ്റാൽ ഉണങ്ങാൻ മരുന്നു കുത്തിവെക്കും. ശരീരത്തിന് പ്രതിരോധിച്ചു മുറിവുണക്കാനുള്ള കഴിവാണിവിടെ നഷ്ടപ്പെടുത്തുന്നത്. ഇങ്ങനെ സ്വയം പ്രതിരോധശേഷി നഷ്ടപ്പെടുത്തിയ തലമുറയെ വാർത്തെടുത്തത് ആരോഗ്യരംഗത്തുള്ളവർ തന്നെയാണ്. രോഗത്തെ ഭയപ്പെടുകയല്ല വേണ്ടത്. ഭയം പ്രതിരോധശേഷിയെ നഷ്ടപ്പെടുത്തും. പ്രതിരോധശക്തിയാർജ്ജിക്കുവാനുള്ള പാരമ്പര്യ
ഔഷധച്ചേരുവകകളും ജീവിതചര്യകളും പഠനവിധേയമാക്കണം. ആരോഗ്യത്തോടെ ശാന്തമായ ജീവിതം നയിക്കുവാനുള്ള കരുത്തുണ്ടാക്കണം. ശരീരത്തിന് സ്വയം പ്രതിരോധശേഷിയാർജ്ജിക്കുവാനുള്ള പ്രകൃത്യാ ഉള്ള മാർഗ്ഗങ്ങൾ കൈവെടിയാതിരിക്കണം.
Latest from Main News
ഫറോക്ക് ആകെ വാര്ഡുകള്- 39 യുഡിഎഫ്- 23 എല്ഡിഎഫ്- 14 എന്ഡിഎ- 1 മറ്റുള്ളവര്-1 01 പാതിരിക്കാട് – അഡ്വ. കെ
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4
ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന് യു.ഡി.എഫ് – 10, എൽ.ഡി.എഫ് – 9, മറ്റുള്ളവർ – 1
രാമനാട്ടുകര ആകെ വാര്ഡുകള്- 32 യുഡിഎഫ്- 22 എല്ഡിഎഫ്- 09 മറ്റുള്ളവര്-01 01 പരുത്തിപ്പാറ-കല്ലട മുഹമ്മദ് അലി (യുഡിഎഫ്)- 513 (221)
അരിക്കുളം പഞ്ചായത്ത് എൽ.ഡി.എഫ് നയിക്കും. എൽ.ഡി.എഫ് – 8, യു.ഡി.എഫ് 5, മറ്റുള്ളവർ 2







