നെല്ല് സംഭരണത്തിലെ കിഴിവ് കൊള്ള അവസാനിപ്പിക്കുക, നെല്ല് സംഭരണ വില 40 രൂപയാക്കുക, നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കി കർഷകരെ രക്ഷിക്കുക, ഉപ്പുവെള്ളം കയറി കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകുക തുടങ്ങിയ കുട്ടനാട്ടിലെ നെൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുവാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാകണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ജില്ലാ കർഷക കോൺഗ്രസ് പ്രസിഡൻ്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ മാജുഷ് മാത്യൂസ് ഉദ്ഘാടനം ചെയ്തു.