ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി; ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകർന്നു

ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകർന്നു. സഹമേൽ ശാന്തി പണ്ടാര അടുപ്പിൽ തീ പകർന്നു. ഉച്ചയ്ക്ക് 1.15-നാണ് പൊങ്കാല നിവേദ്യം. ഈ സമയത്ത് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ പുഷ്‌പവൃഷ്‌ടിയുണ്ടാകും.

വിശ്വാസികൾക്ക്‌ സൗകര്യമൊരുക്കി സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കോർപറേഷനും സന്നദ്ധ സംഘടനകളും സജീവമായി രം​ഗത്തുണ്ട്. പൊലീസും അ​ഗ്നിരക്ഷാസേനയും കെഎസ്‌ഇബിയും ആരോഗ്യവകുപ്പും സർവസജ്ജമാണ്. ഹരിതചട്ടം പാലിച്ചാണ്‌ പൊങ്കാല. യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസിയും റെയിൽവേയും പ്രത്യേക സർവീസ്‌ നടത്തുന്നുണ്ട്.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകളും ആരംഭിച്ചു. സമീപത്തെ എല്ലാ ആശുപത്രികളിലും പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിസിന്റെ കീഴിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമുണ്ട്. അത്യാവശ്യ ആരോഗ്യ സേവനങ്ങൾക്ക് 0471 2778947 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്. കോർപറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നഗരം വൈകിട്ടോടെ ശുചിയാക്കും.

Leave a Reply

Your email address will not be published.

Previous Story

നമ്പ്രത്തുകരയിൽ കനാലിൽ വിള്ളൽ; വെള്ളം റോഡിലേക്ക് ഒഴുകി

Next Story

കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

Latest from Main News

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 15.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 15.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ

ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി

ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി. കുട്ടികൾ  കുടുംബ സമേതമാണ്  മന്ത്രി

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ യെമനിൽ സ്വാധീനമുള്ള ആളുകൾ വഴി

കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിക്ക് പകരം ജൈവവിഘടനം സംഭവിക്കുന്ന കുപ്പികളിൽ വിതരണം ചെയ്യാനൊരുങ്ങുന്നു

പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുമൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെൻ്റ് കോർപ്പറേഷൻ നടപടി