നമ്പ്രത്തുകരയിൽ കനാലിൽ വിള്ളൽ; വെള്ളം റോഡിലേക്ക് ഒഴുകി

കൊയിലാണ്ടി: കുറ്റ്യാടി ഇടതുകര കനാലിൻ്റെ ഭാഗമായുള്ള നമ്പ്രത്തുകര ഭാഗത്തേക്കുള്ള കനാൽ തകർന്ന് വെള്ളവും ചളിയും റോഡിലേക്ക് ഒഴുകി. ബുധനാഴ്ച വൈകിട്ടാണ് കനാൽ തകർന്നത്. നമ്പ്രത്തുകര ടൗണിലെ ഫ്ലോർ മില്ലിലേക്കും വെള്ളവും ചളിയും ഒഴുകിയെത്തി. കനാൽ പൊട്ടിയതോടെ നടേരിയിലേക്കുള്ള ഷട്ടർ അടച്ച് ജലവിതരണം നിർത്തി വെച്ചു. സംഭവ സ്ഥലത്ത് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.

Leave a Reply

Your email address will not be published.