അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസ് നടത്തി

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലീഗൽ അവയർനസ് പ്രോഗ്രാം ‘കുട്ടികളും കുടുംബവും’ ബോധവത്ക്കരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ.റിജേഷ് അദ്ധ്യക്ഷം വഹിച്ചു. അഡ്വ:പ്രിൻസി ക്ലാസെടുന്നു. സ്ഥിരം സമിതി അംഗങ്ങളായ സുനീഷ് നടുവിലയിൽ, എ.എം.സരിത വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ ലീഗൽ സർവീസ് വോളൻ്റിയർ ഉഷ എന്നിവർ സംസാരിച്ചു. വികസന സമിതി ചെയർപേഴ്സൺ ഷീബ രാമചന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ സി.കെ. സബിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.