ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 21 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
അത്തോളി : തോരായി മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് തുടക്കമായി.മാർച്ച് 21 കലവറ നിറക്കൽ, വൈകിട്ട് 6:30 ന് കോടിയേറ്റം ,
കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 21-03-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
ഊരളൂർ : റിട്ട. നിടുംമ്പോയിൽ ബി.കെ. നായർ മെമ്മോറിയൽ യുപി സ്കൂൾ അധ്യാപകൻ ദേവകി നിവാസിൽ കെ .കെ . കൃഷ്ണൻ
അത്തോളിഗ്രാമ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഒ.പി കാത്തിരിപ്പു കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.