കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി

ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ യുടെ കാലത്താണ് ഇതിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തിൽ എഴുപതിലധികം വീടുകൾ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തിൽ വൻതോതിൽ വെള്ളം കയറി തുരുത്ത് പുഴയെടുക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് ആദ്യഘട്ടം പ്രവർത്തി പൂർത്തിയാക്കിയത്. ഇതിൻ്റെ രണ്ടാംഘട്ട പ്രവർത്തിക്കാണ് ഇപ്പോൾ 1 കോടി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. ജനങ്ങൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയുടെ ഭരണാനുമതി ലഭിച്ചതോടെ രണ്ട് മാസത്തിനകം സാങ്കേതിക അനുമതി കൂടി ലഭിച്ച് ടെണ്ടർ ചെയ്ത് പ്രവർത്തി ആരംഭിക്കാനാവും.

Leave a Reply

Your email address will not be published.