സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് യുവതികളുടെ ഫോട്ടോകൾ ഡൗണ്‍ലോഡ് ചെയ്‌ത് അശ്ലീല പരാമർശങ്ങൾ ചേർത്ത് ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് താമരശ്ശേരി റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.
താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.