കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽ കാർഷിക മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും മില്ലുടമകളും ഏജന്റ് മാരും ചേർന്ന് കർഷകരോട് ഒരു കിന്റൽനെല്ലിന് 10 കിലോ വരെ കിഴിവ് വാങ്ങുന്ന ക്രൂരതയ്ക്കെതിരെയും, നെല്ല് സംഭരണ വില 40 രൂപയാക്കുക, നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കി കർഷകരെ രക്ഷിക്കുക, ഉപ്പുവെള്ളം കയറി കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുട്ടനാട് താലൂക്ക് ഓഫീസിൽ മുന്നിൽ വമ്പിച്ച പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജില്ലാ കർഷക കോൺഗ്രസ് പ്രസിഡൻ്റ് മാത്യു ചെറുപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ശ്രീ മാജുഷ് മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ധർണക്ക് ശേഷം കുട്ടനാട് തഹസിൽദാർക്ക് സംസ്ഥാന പ്രസിഡണ്ട് മാജീഷ് മാത്യുവിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു. ജില്ലാപ്രസിഡന്റും മാത്യു ചെറുപറമ്പനും കുട്ടനാട് നിയോജക മണ്ഡലം പ്രസിഡണ്ട് ജി സൂരജും മറ്റു സംസ്ഥാന ജില്ല നേതാക്കളും പങ്കെടുത്തു.