മണിയൂർ: പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാറിൻറെ തൊഴിലാളി വിരുദ്ധ നിലപാടാണ് കേരളസർക്കാരും സ്വീകരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം മൂന്ന്മാസമായി കുടിശികയായി.
ക്ഷേമനിധി ബോർഡുകൾ തകർച്ചാവസ്ഥയിലാണ് അംശദായം അടച്ച് പെൻഷൻ പറ്റിയ തൊഴിലാളികളുടെ ആനൂകൂല്ലൃങ്ങളും പെൻഷനും കുടിശ്ശികയാണ്. ക്ഷേമനിധി ബോർഡുകളിൽ തൊഴിലാളികൾ അടക്കുന്ന അംശദായം വകമാറ്റി ചെലവഴിക്കുന്നു പിണറായിയുടെ അനുചരൻമാരായ പി.എസ്സ്.സി മെമ്പർമാർക്കും,കെ.വി.തോമസിനും ലക്ഷങ്ങളുടെ ശബള വർന്ധനവാണ് മുൻകാല പ്രാബല്ലൃത്തോടെ നൽകുന്നത്.
പാവപ്പെട്ട ആശവർക്കർമാർ നടത്തുന്ന സമരം കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് തൊഴിലാളികളുടെ സർക്കാറന്ന് അവകാശപ്പെടുന്ന പിണറായിസർക്കാർ പാവപ്പെട്ട തൊഴിലാളികളെ പെരുവഴിലാക്കുന്ന സമീപനമാണ് ചെയ്യുന്നത്.
പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാറായി മാറിയെന്ന് മണിയൂർ മോഹൻദാസ് ഓണിയിൽ (ഐ.എൻ.ടി.യു.സി-എൻ.ആർ.ജി.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്) അഭിപ്രായപ്പെട്ടു . ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഐ.എൻ.ടി.യു.സി നടത്തിയ ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക ഉടൻ നൽകുക,തൊഴിലുറപ്പ് വേതനം 690 രൂപയായി വർന്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ വഷത്തിൽ 200 ആക്കി ഉയർത്തുക തൊഴിലാളികൾക്ക് ഇൻഷൂറൻസ്സ് പരിരക്ഷ നൽകുക തുടിങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കെ.പി.മനോജ് അന്ധൃക്ഷതവഹിച്ചു. പി.സി.ഷീബ,കൊളായിരാമചന്ദ്രൻ,ഹമീദ്.എം.കെ,അശറഫ് ചാലിൽ, ഷാജി മന്തരത്തൂർ,റുഖിയ.എൻ.കെ,സുരേഷ് കുറ്റിലാട്ട്, ചിത്ര കെ , രാജൻ കെ.എം, രാധാകൃഷ്ണൺ ഒ , രാജൻ. ഇ.എം.എന്നിവർ സംസാരിച്ചു.