പിണറായിസർക്കാർ തൊഴിലാളി  വിരുദ്ധ സർക്കാറായിമാറി; മോഹൻദാസ് ഓണിയിൽ

 

മണിയൂർ: പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാറിൻറെ തൊഴിലാളി വിരുദ്ധ നിലപാടാണ് കേരളസർക്കാരും സ്വീകരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം മൂന്ന്മാസമായി കുടിശികയായി. 

 ക്ഷേമനിധി ബോർഡുകൾ തകർച്ചാവസ്ഥയിലാണ് അംശദായം അടച്ച് പെൻഷൻ പറ്റിയ തൊഴിലാളികളുടെ ആനൂകൂല്ലൃങ്ങളും പെൻഷനും കുടിശ്ശികയാണ്. ക്ഷേമനിധി ബോർഡുകളിൽ തൊഴിലാളികൾ അടക്കുന്ന അംശദായം വകമാറ്റി ചെലവഴിക്കുന്നു പിണറായിയുടെ അനുചരൻമാരായ പി.എസ്സ്.സി മെമ്പർമാർക്കും,കെ.വി.തോമസിനും ലക്ഷങ്ങളുടെ ശബള വർന്ധനവാണ് മുൻകാല പ്രാബല്ലൃത്തോടെ നൽകുന്നത്.

പാവപ്പെട്ട ആശവർക്കർമാർ നടത്തുന്ന സമരം കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് തൊഴിലാളികളുടെ സർക്കാറന്ന് അവകാശപ്പെടുന്ന പിണറായിസർക്കാർ പാവപ്പെട്ട തൊഴിലാളികളെ പെരുവഴിലാക്കുന്ന സമീപനമാണ് ചെയ്യുന്നത്.

പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാറായി മാറിയെന്ന്  മണിയൂർ മോഹൻദാസ് ഓണിയിൽ (ഐ.എൻ.ടി.യു.സി-എൻ.ആർ.ജി.യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്) അഭിപ്രായപ്പെട്ടു . ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഐ.എൻ.ടി.യു.സി നടത്തിയ ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക ഉടൻ നൽകുക,തൊഴിലുറപ്പ് വേതനം 690 രൂപയായി വർന്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ വഷത്തിൽ 200 ആക്കി ഉയർത്തുക തൊഴിലാളികൾക്ക് ഇൻഷൂറൻസ്സ് പരിരക്ഷ നൽകുക തുടിങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കെ.പി.മനോജ് അന്ധൃക്ഷതവഹിച്ചു. പി.സി.ഷീബ,കൊളായിരാമചന്ദ്രൻ,ഹമീദ്.എം.കെ,അശറഫ് ചാലിൽ, ഷാജി മന്തരത്തൂർ,റുഖിയ.എൻ.കെ,സുരേഷ് കുറ്റിലാട്ട്, ചിത്ര കെ , രാജൻ കെ.എം, രാധാകൃഷ്ണൺ ഒ , രാജൻ. ഇ.എം.എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ  *13.03.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 13 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Local News

വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ നടത്തി

പേരാമ്പ്ര: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി പേരാമ്പ്ര ഏരിയ കൺവെൻഷൻ പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ്

കൊയിലാണ്ടി നഗരസഭ ഇ-മാലിന്യ ശേഖരണം ആരംഭിച്ചു

  ഇ മാലിന്യ സംസ്കരണത്തിനായി പ്രത്യേക ഡ്രൈവ് കോഴിക്കോട് ജില്ലയിൽ ആരംഭിച്ചു.സുരക്ഷിതമായി ഇ മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേളയില്‍ 700 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ

അഞ്ചുവര്‍ഷ വേതന പരിഷ്കരണം അട്ടിമറിക്കാന്‍ അന‍ുവദിക്കില്ല: ജി.എസ്.ഉമാശങ്കര്‍

കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അയ്യഞ്ചാണ്ട് ശമ്പളപരിഷ്കരണ നടപടി അട്ടിമറിക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന ജനറല്‍