കൊയിലാണ്ടി : കണ്ണൂരിൽ നിന്ന് ഷോർണൂരിലേക്കുള്ള
66323 നമ്പർ പാസഞ്ചർ തീവണ്ടിയുടെ അടി ഭാഗത്ത് തീപടർന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കി.കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴാണ് ബോഗിയുടെ അടി ഭാഗത്ത് തി പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം ഒഴിവായി. ബുധനാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് മെമു ട്രെയിനിന്റെ അടിവശത്ത് തീ പടർന്നത്. സ്റ്റേഷൻ സുപ്രണ്ട് ടി.വിനു,
പോയ്ന്റ്സ്മാൻ പ്രത്യുവിൻ, അഭിനന്ദ് എന്നിവർ ചേർന്നാണ് തീ അണച്ചത്. ബ്രേക്ക് ബൈൻഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.തീ അണച്ചതിനുശേഷം വണ്ടി യാത്ര തുടർന്നു.