കണ്ണൂർ ഷൊർണൂർ പാസഞ്ചർ തീവണ്ടിയുടെ അടിഭാഗത്ത് തീ പിടിച്ചു

 കൊയിലാണ്ടി : കണ്ണൂരിൽ നിന്ന് ഷോർണൂരിലേക്കുള്ള

66323 നമ്പർ പാസഞ്ചർ തീവണ്ടിയുടെ അടി ഭാഗത്ത് തീപടർന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കി.കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴാണ് ബോഗിയുടെ അടി ഭാഗത്ത് തി പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. റെയിൽവേ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ കൊണ്ട് അപകടം ഒഴിവായി. ബുധനാഴ്ച വൈകുന്നേരം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയപ്പോഴാണ് മെമു ട്രെയിനിന്റെ അടിവശത്ത് തീ പടർന്നത്. സ്റ്റേഷൻ സുപ്രണ്ട് ടി.വിനു,

പോയ്ന്റ്സ്മാൻ പ്രത്യുവിൻ, അഭിനന്ദ് എന്നിവർ ചേർന്നാണ് തീ അണച്ചത്. ബ്രേക്ക് ബൈൻഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.തീ അണച്ചതിനുശേഷം വണ്ടി യാത്ര തുടർന്നു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 13 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.

ആതുര സേവന രംഗത്തെ മാതൃകയാർന്ന പ്രവർത്തനങ്ങൾ, സി.കെ. ഉഷയ്ക്ക് കോൺഗ്രസ് പ്രവർത്തകരുടെ സ്നേഹാദരം

കുറ്റ്യാടി: ആതുര സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി നഴ്സിംഗ് അസിസ്റ്റൻ്റായി സർവ്വീസിൽ നിന്നും വിരമിച്ച സി.കെ. ഉഷയ്ക്ക് നിട്ടൂർ മേഖല

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 14-06-2025 ശനി.ഒ.പി.പ്രധാന ഡോക്ടർമാർ

1.ഓർത്തോ വിഭാഗം ഡോ. രവികുമാർ 2.മെഡിസിൻവിഭാഗം ഡോ.സൂപ്പി 3.ജനറൽസർജറി ഡോ.രാഗേഷ് 4.ഇ.എൻടിവിഭാഗം ഡോ.സുമ’ 5.സൈക്യാട്രിവിഭാഗം ഡോ അഷ്ഫാക്ക് 6.ഡർമ്മറ്റോളജി ഡോ റഹീമ.