ഷഹബാസ് കൊലപാതകം: പോലീസ് അന്വേഷണം കൃത്യമായ വഴികളിലൂടെയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി മുഹമ്മദ്‌ ഷഹബാസിന്റെ കൊലപാതകത്തിൽ കൃത്യമായ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നു വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ശനിയാഴ്ച ഷഹബാസിന്റെ താമരശ്ശേരി ചുങ്കത്തെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും തരത്തിലുള്ള പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കിടയിലെ സംഘർഷവും ലഹരിയുടെ ഉപയോഗവും വലിയ സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. കനത്ത ശിക്ഷ നടപടികളിലൂടെയും സാമൂഹിക ബോധവത്കരണത്തിലൂടെയും പരിഹാരം കാണണമെന്നും ഈ സാമൂഹിക വിപത്തിനെതിരെ ഒറ്റകെട്ടായി സമൂഹം ഉണ്ടാവണമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് സ്തനാർബുദ പരിശോധനയും ബോധവൽക്കരണക്ലാസും നടത്തി

Next Story

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആചരിച്ചു

Latest from Local News

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

നീതിനിഷേധത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം കൊടുങ്കാറ്റാകും: കെ ജി ഒ യു

കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന

ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു

നടുവണ്ണൂർ: ജി എച്ച് എസ് എസ് നടുവണ്ണൂരിൽ ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും അദ്ധ്യാപകനുമായ ശ്രീജിത്ത് വിയ്യൂർ നിർവഹിച്ചു.