കോഴിക്കോട് :മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക വനിത ദിനം ആഘോഷിച്ചു. അസി. കമ്മിഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്തു.
മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മൊഫ്യൂസൽ ബസ് സ്റ്റാൻ്റിൽ 25 വർഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി അംബികയെ പൊന്നാടയും മൊമെൻ്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറേറിയും ക്യൂറേറ്റർ എം.എം.കെ. ബാലാജി, ടെക്നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി, എഡ്യൂക്കേഷൻ ഓഫീസർ കെ ബിനോജ്, മലബാർ ക്രിസ്ത്യൻ കോളേജ് റിട്ട. പ്രൊഫ. വർഗീസ് മാത്യൂ, ക്രിസ്ത്യൻ കോളേജ് എൻ എസ് എസ് കോർഡിനേറ്റർമാരായ പി ആർ അനുരാധ, സുരേഷ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ശാസ്ത്ര കേന്ദ്രവും മലബാർ ക്രിസ്ത്യൻ കോളേജിലെ എൻ എസ് എസ് വിദ്യാർഥികളും സംയുക്തമായി മൊഫ്യൂസൽ ബസ്റ്റാൻഡിൽ “സ്ത്രീക്കൾക്ക് എതിരായുള്ള ലഹരിയുടെ ദുരുപയോഗം”
എന്ന വിഷയത്തിൽ ഫ്ലാഷ്മോബ് അവതരിപ്പിച്ചു.
Latest from Local News
കൊയിലാണ്ടി: കൊല്ലം തിരുവാട്ടിൽ ദേവി അമ്മ (76 ) അന്തരിച്ചു. ഭർത്താവ് :പരേതനായ ബാലൻ നായർ .മകൻ: മനോജ്കുമാർ. മരുമകൾ ‘രജിന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത പെരുമാറ്റച്ചട്ടം ഉറപ്പ് വരുത്തുന്നതിനായി നിയോഗിച്ച ജില്ലാ സ്പെഷ്യൽ സ്ക്വാഡ് പ്രിന്റിങ് പ്രസ്സുകളിൽ മിന്നൽ പരിശോധന
മൂടാടി പാലക്കുളം എം.മോഹൻദാസ് (മായ) നിര്യാതനായി. റിട്ട: സെയിൽ ടാക്സ് ഉദ്യോഗസ്ഥനായിരുന്നു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ബ്ലോക്ക് സിക്രട്ടറി,
വടകരയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. അറക്കിലാട് സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. വടകര പഴയ







